
ഇറാനില്‍ നടക്കുന്ന ഏഷ്യന്‍ ചെസ്സ് ചാമ്പ്യൻഷിപ്പിൽ നിന്ന് പിന്മാറി വനിതാ ഗ്രാന്‍ഡ്മാസ്റ്ററും മുൻ ലോക ജൂനിയര്‍ ഗേള്‍സ് ചാമ്പ്യനുമായ സൗമ്യ സ്വാമിനാഥന്. ഇറാനിലെ നിര്‍ബന്ധിത ശിരോവസ്ത്ര നിയമമാണ് സൗമ്യയുടെ പിന്മാറ്റത്തിന് പിന്നില്‍. മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപിച്ചാണ് ഇന്ത്യൻ താരം പിന്മാറിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താൻ പിന്മാറുന്ന കാര്യം സൗമ്യ പ്രഖ്യാപിച്ചത്. കായിക താരങ്ങളുടെ വ്യക്തിപരമായ അവകാശങ്ങളെ ഹനിക്കുന്നതാണ് ഇറാനിലെ നിയമമെന്നും സൗമ്യ സ്വാമിനാഥൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഇതാദ്യമായല്ല ഇറാനിനിലെ സ്ത്രീകൾക്ക് വേണ്ടിയുള്ള നിയമങ്ങളിൽ പ്രതിഷേധിച്ച് താരങ്ങൾ പിന്മാറുന്നത്. 2016ല്‍ ടെഹ്റാനില്‍ വെച്ചു നടന്ന ലോക ചാമ്പ്യൻഷിപ്പിൽ നിന്നും യു.എസ് താരങ്ങൾ വിട്ടു നിന്നിരുന്നു. മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് ഇറാനിലെ നിര്‍ബന്ധിത ശിരോവസ്ത്ര നിയമം,നിലവിലെ സാഹചര്യത്തില്‍ എന്റെ അവകാശത്തെ സംരക്ഷിക്കുവാൻ വേണ്ടി ഇറാനില്‍ പോകാതിരിക്കുക എന്നതാണ് തന്റെ തീരുമാനം എന്നും 29 കാരിയായ ഇന്ത്യൻ താരം പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial