മാഗ്നസ് കാള്‍സണ്‍ ലോക ചെസ്സ്‌ ചാമ്പ്യന്‍ കിരീടം നിലനിര്‍ത്തി.

- Advertisement -

റഷ്യയുടെ സെര്‍ജി കര്യാക്കിനെ തോല്‍പ്പിച്ച് നോര്‍വേയുടെ മാഗ്നസ് കാള്‍സണ്‍ ലോക ചെസ്സ്‌ ചാമ്പ്യന്‍ കിരീടം നിലനിര്‍ത്തി. ഇത് മൂന്നാം തവണയാണ് ചെസ്സിലെ ഏറ്റവും വലിയ കിരീടം ഈ നോര്‍വേക്കാരന്‍ സ്വന്തമാക്കുന്നത്. ടൈബ്രേക്കറിലേക്ക് നീണ്ട ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളും സമനില വഴിങ്ങിയ ശേഷം മൂന്നാമത്തേയും നാലാമത്തേയും മത്സരങ്ങള്‍ വിജയിച്ചാണ് കാള്‍സണ്‍ കിരീടം സ്വന്തമാക്കിയത്. ബുധനാഴ്ച 26 വയസ്സ് തികഞ്ഞ താരത്തിന് ഇരട്ടി മധുരവുമായി പിറന്നാള്‍ ദിനത്തിലെ ഈ വിജയം. 25 മിനിറ്റുകള്‍ മാത്രമുള്ള റാപ്പിഡ് ഗെയിമുകളില്‍ ആദ്യ ഗെയിമില്‍ തോല്‍‌വിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കര്യാക്കിന് മൂന്നാമത്തേയും നാലാമത്തേയും മത്സരങ്ങളില്‍ സംഭവിച്ച പിഴവുകളാണ് വിനയായത്. തോല്‍വി വഴങ്ങിയെങ്കിലും വരും നാളുകളില്‍ ചെസ്സിലെ കാള്‍സന്‍റെ അപ്രമാദിത്വത്തിന് കനത്ത വെല്ലുവിളിയുയര്‍ത്താന്‍ 25 വയസ്സുള്ള റഷ്യന്‍ താരത്തിനായേക്കും എന്ന സൂചന നല്‍കിയാണ്‌ ഈ വര്‍ഷത്തെ ചെസ്സ്‌ ചാമ്പ്യന്‍ഷിപ്പിന് തിരശ്ശീല വീഴുന്നത്.

Advertisement