ലോക ഒന്നാം നമ്പർ മാഗ്നസ് ക്ലാസനെ തോൽപ്പിച്ച ഇന്ത്യയുടെ പതിനാറുകാരനു അഭിനന്ദനങ്ങൾ നേർന്നു സച്ചിൻ

20220223 104148

ലോക ഒന്നാം നമ്പർ ചെസ് താരവും നോർവീജിയൻ സൂപ്പർ താരവും ആയ മാഗ്നസ് ക്ലാസനെ തോൽപ്പിച്ച ഇന്ത്യയുടെ പതിനാറുകാരൻ ഗ്രാന്റ് മാസ്റ്റർ ആർ.പ്രഗ്നനന്തക്ക് അഭിനന്ദനങ്ങൾ നേർന്നു ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. എയർതിങ് മാസ്റ്റേഴ്സ് ഓൺലൈൻ റാപിഡ് ചെസ് ടൂർണമെന്റിൽ ആണ് ഇന്ത്യൻ താരം ക്ലാസനെ ഞെട്ടിച്ചത്. ക്ലാസനെ തോൽപ്പിക്കുന്ന ഇന്ത്യയിൽ നിന്നുള്ള വെറും മൂന്നാമത്തെ താരമാണ് പ്രഗ. മുമ്പ് ഇന്ത്യൻ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദ്, പി ഹരികൃഷ്ണ എന്നിവർ ആണ് ലോക ഒന്നാം നമ്പർ താരത്തെ തോൽപ്പിച്ച ഇന്ത്യക്കാർ.

ക്ലാസന്റെ മൂന്നു മത്സരങ്ങളുടെ വിജയകുതിപ്പിന് ആണ് താരം അന്ത്യം കുറിച്ചത്. കറുത്ത കരുക്കൾ ഉപയോഗിച്ച് ആണ് ഇന്ത്യൻ താരത്തിന്റെ ജയം എന്നത് വിജയത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. ക്ലാസനെ തോൽപ്പിക്കാൻ ആയതിൽ ഇന്ത്യൻ താരം സന്തോഷം പ്രകടിപ്പിച്ചു. കറുത്ത കരുക്കൾ ഉപയോഗിച്ച് 16 മത്തെ വയസ്സിൽ ക്ലാസനെ പോലൊരാളെ തോൽപ്പിച്ച നേട്ടം മാന്ത്രികം എന്നാണ് സച്ചിൻ പറഞ്ഞത്. താരം ഇന്ത്യക്ക് അഭിമാനം ആണ് നൽകിയത് എന്നു പറഞ്ഞ സച്ചിൻ ഒപ്പം താരത്തിന് മികച്ച ഒരു ചെസ് കാര്യരും ആശംസിച്ചു. താരത്തെ അഭിനന്ദിച്ചു വിശ്വനാഥൻ ആനന്ദ്, ഒറീസ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവർ അടക്കം മറ്റു പ്രമുഖരും രംഗത്ത് വന്നിരുന്നു.