ഇറാനിലെ ചെസ് മത്സരം ബഹിഷ്​കരിച്ച സൗമ്യ സ്വാമിനാഥന് പൂർണ പിന്തുണയുമായി ചെസ്സ് ഫെഡറേഷൻ

- Advertisement -

ഇറാനിലെ ശിരോവസ്ത്രനിയമത്തെ തുടർന്ന് ഇറാനിലെ ചെസ് മത്സരം ബഹിഷ്കരിച്ച സൗമ്യ സ്വാമിനാഥന് ഓൾ ഇന്ത്യ ചെസ്സ് ഫെഡറേഷൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു. താരത്തിന് പൂർണ പിന്തുണ നൽകുന്നു എന്നും മത്സരം കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം അവർക്ക് തന്നെയാണെന്നും AICF സെക്രട്ടറി ഭരത് സിംഗ് ചൗഹാൻ പറഞ്ഞു.

ഇറാനിലെ നിര്‍ബന്ധിത ശിരോവസ്ത്ര നിയമമാണ് സൗമ്യയുടെ പിന്മാറ്റത്തിന് പിന്നിലെ കാരണം . മനുഷ്യാവകാശ ലംഘനമാണെന്ന്​ ആരോപിച്ചാണ്​ ഇന്ത്യൻ താരം പിന്മാറിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താൻ പിന്മാറുന്ന കാര്യം സൗമ്യ പ്രഖ്യാപിച്ചത്. കായിക താരങ്ങളുടെ വ്യക്തിപരമായ അവകാശങ്ങളെ ഹനിക്കുന്നതാണ് ഇറാനിലെ നിയമമെന്നും സൗമ്യ സ്വാമിനാഥൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement