അപരാജിതനായി വിജേന്ദര്‍, ചൈനീസ് താരത്തിന്റെ മികച്ച പോരാട്ടം

ഇന്ത്യയുടെ വിജേന്ദറും ചൈനീസ് താരം സുല്‍പ്പിക്കര്‍ മൈമൈതാലിയും തമ്മിലുള്ള മത്സരം കണ്ട ഏവരും പ്രതീക്ഷിച്ചിത് ജയം ചൈനീസ് താരത്തിനാകുമെന്നായിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ ഐകകണ്ഠേനയുള്ള തീരുമാനത്തില്‍ വിജേന്ദറിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. സ്കോര്‍ 96-93, 95-94, 95-94. ഏറെ പ്രഹരങ്ങളേറ്റു വാങ്ങിയെങ്കിലും വിജേന്ദറിനു തന്റെ 9ാം ജയം സ്വന്തമാക്കുന്നതില്‍ നിന്ന് അവ തടസ്സമായില്ല.

ഇരുതാരങ്ങളും തമ്മിലുള്ള ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് കണ്ടതെങ്കിലും അവസാന റൗണ്ടുകളില്‍ വിജേന്ദര്‍ പിന്നോട്ട് പോകുകയായിരുന്നു. വിജയത്തോടു കൂടി വിജേന്ദര്‍ ഡബ്ല്യുബിഒ ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍വെയിറ്റ് നിലനിര്‍ത്തുകയും ഡബ്ല്യുബിഒ ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍ വെയിറ്റ് കിരീടം ചൂടുകയും ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial