10 വിജയങ്ങള്‍ , ചരിത്രം കുറിച്ച് വിജേന്ദര്‍

റംബിള്‍ രാജസ്ഥാനിലെ രാജാവായി മാറി വിജേന്ദര്‍ സിംഗ്. ആഫ്രിക്കയുടെ എര്‍ണെസ്റ്റ് അമൂസുവിനെയാണ് കഴിഞ്ഞ ശനിയാഴ്ച നടന്ന മത്സരത്തില്‍ തോല്പിച്ച് വിജേന്ദര്‍ സിംഗ് അപരാജിതമായി 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. ജയത്തോടെ തന്റെ ഡബ്ല്യുബിഒ ഓറിയന്റല്‍ ആന്‍ഡ് ഏഷ്യ പസിഫിക് സൂപ്പര്‍ മിഡില്‍ വെയിറ്റ് ടൈറ്റിലുകള്‍ നിലനിര്‍ത്തുകയായിരുന്നു. സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തിലെ തിങ്ങി നിറഞ്ഞ കാണികള്‍ക്കിടയിലാണ് ഇന്ത്യന്‍ താരം തന്റെ പത്താം തുടര്‍ വിജയം സ്വന്തമാക്കിയത്.

ആദ്യ റൗണ്ടില്‍ ഇരുവരും മെല്ലെ തുടങ്ങിയെങ്കിലും പിന്നീട് മത്സരത്തില്‍ വിജേന്ദര്‍ പിടിമുറുക്കുകയായിരുന്നു. മത്സരത്തിനു മുമ്പ് 23 വിജയങ്ങളുമായി എത്തിയതായിരുന്നു അമൂസു. അതില്‍ 21 എണ്ണവും നോക്ഔട്ട് വിജയമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial