ശശി ചോപ്രയ്ക്കും സാക്ഷിയ്ക്കും സ്വര്‍ണ്ണ മെഡല്‍

- Advertisement -

വനിത യൂത്ത് ലോക ചാമ്പ്യനായി ഇന്ത്യയുടെ ശശി ചോപ്ര. 57 കിലോഗ്രാം വിഭാഗത്തിലാണ് ശശി ചോപ്ര ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ വിജയി ആയത്. വിയറ്റ്നാമിന്റെ ഡോ ഹോംഗിനെയാണ് ടൂര്‍ണ്ണമെന്റില്‍ നാലാം സീഡായ ശശി പരാജയപ്പെടുത്തിയത്. നേരത്തെ 54 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ സാക്ഷി സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു. ടൂര്‍ണ്ണമെന്റിലെ നാല് സ്വര്‍ണ്ണ മെഡലാണ് ഇന്ത്യ സ്വന്തമാക്കിയത്.

48 കിലോ വിഭാഗത്തില്‍ നീതു, 51 കിലോ വിഭാഗത്തില്‍ ജ്യോതിയും സ്വര്‍ണ്ണ മെഡലുകള്‍ നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement