സതീഷ് കുമാര്‍ നാളെ ഇറങ്ങുക സംശയത്തിലെന്ന് സൂചന, താരത്തിന്റെ പങ്കാളിത്തം ഡോക്ടര്‍മാരുടെ തീരുമാനം അനുസരിച്ച്

Satishkumar

ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ബോക്സിംഗ് താരം സതീഷ് കുമാര്‍ നാളത്തെ ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിനിറങ്ങുമോ എന്നത് സംശയത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. ജമൈക്കന്‍ ബോക്സറുമായുള്ള പോരാട്ടത്തിൽ ഏറ്റ പരിക്കിന് ഏഴ് സ്റ്റിച്ച് ഇടേണ്ടി വന്നുവെന്നാണ് അറിയുന്ന വിവരം.

ഡോക്ടര്‍മാര്‍ അംഗീകാരം നല്‍കിയാൽ താരം ഉസ്ബൈക്കിസ്ഥാന്‍ താരം ബാക്കോദിര്‍ ജാലോലോവിനോടുള്ള ക്വാര്‍ട്ടര്‍ മത്സരത്തിനിറങ്ങുമെന്നാണ് ബോക്സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അജയ് സിംഗ് അറിയിച്ചു.

91+ കിലോ വിഭാഗമായ സൂപ്പര്‍ ഹെവിവെയിറ്റ് കാറ്റഗറിയിലാണ് സതീഷ് കുമാര്‍ മത്സരത്തിനിറങ്ങുന്നത്.

Previous articleഒളിമ്പിക്‌സ് പകുതിയാവുമ്പോൾ ഒന്നാം സ്ഥാനത്ത് തുടർന്ന് ചൈന, അമേരിക്ക ഇപ്പോഴും മൂന്നാമത്
Next article‘ഒളിമ്പിക് സ്വർണം നേടിയത് ഫെഡറർക്കും ഹിംഗിൻസിനും വേണ്ടിയാണ്’ ~ ബലിന്ത ബെൻചിച്