പാണ്ടയെ ദത്തെടുത്ത് മേയ്‍വെതര്‍, സ്വന്തം പേരും ഇട്ടു

അമേരിക്കന്‍ ബോക്സര്‍ ഫ്ലോയഡ് മേയ്‍വെതര്‍ ചൈനയിലെ ചെംഗ്ഡു റിസര്‍ച്ച് ബേസിലെ പാണ്ട ബ്രീഡിംഗ് കേന്ദ്രത്തിലെ ഒരു പാണ്ടയെ ദത്തെടുത്ത് അതിനു തന്റെ പേരും നല്‍കി. ‘TMT Floyd Mayweather’ എന്ന് പേരിട്ട പാണ്ടയെ ദത്തെടുക്കാനായി ഏകദേശം 15000 അമേരിക്കന്‍ ഡോളറാണ് മേയ്‍വെതര്‍ നല്‍കിയത്. ദത്തെടുത്തുവെങ്കിലും പാണ്ടയെ ചൈനയിലെ റിസര്‍ച്ച് കേന്ദ്രത്തിലെ തന്നെ വിട്ട് ശേഷം മേയ്‍വെതര്‍ തിരികെ മടങ്ങുകയായിരുന്നു.

ദത്തെടുത്തത് വഴി മേയ്‍വെതര്‍ക്ക് പാണ്ടയെ എപ്പോള്‍ വേണമെങ്കിലും കാണാവുന്നതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial