മേരി കോം ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍

ജപ്പാന്റെ സുബാസ കോമുരയെ 5-0 എന്ന സ്കോറിനു തകര്‍ത്ത് ഇന്ത്യയുടെ മേരി കോം ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍. 48 കിലോ വിഭാഗത്തിലാണ് മേരി കോം ഫൈനലില്‍ കടന്നത്. 51 കിലോ വിഭാഗത്തിലാണ് മേരി കോം ഏറെ നാളായി മത്സരങ്ങള്‍ക്കിറങ്ങിയത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മേരി കോം അഞ്ച് തവണ ഫൈനലില്‍ കടന്നിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial