സ്വര്‍ണ്ണം മേരി കോമിനു തന്നെ

കൊറിയയുടെ കിം ഹ്യാംഗ് മിയെ തകര്‍ത്ത് മേരി കോമിനു 48 കിലോ വിഭാഗത്തില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണം. ഇത് മേരി കോമിന്റെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ അഞ്ചാം സ്വര്‍ണ്ണമാണ്. 2014 ഏഷ്യന്‍ ഗെയിംസിനു ശേഷമുള്ള മേരിയുടെ ആദ്യ സ്വര്‍ണ്ണമാണിത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം റിംഗിലേക്ക് മടങ്ങിയെത്തിയ മേരിയുടെ ജയം 5-0 എന്ന സ്കോറിനായിരുന്നു.

57 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ സോണിയ ലാഥര്‍ ഫൈനലി‍ല്‍ 2-3നു ചൈനയുടെ ജുന്‍ഹുവ ജിന്നിന്നോട് പരാജയപ്പെട്ടുവെങ്കിലും വെള്ളി മെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial