പാസ്പോര്‍ട്ട് എത്തിയത് അവസാന നിമിഷം, സുഷമ സ്വരാജിന്റെ ആവശ്യം സാധ്യമാക്കി ജലക് തോമര്‍

ജലക് തോമറിന്റെ പാസ്പോര്‍ട്ട് അവസാന നിമിഷം ശരിയാക്കി കൊടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച സുഷമ സ്വരാജ് ഈ 15 വയസ്സുകാരിയോട് ആവശ്യപ്പെട്ടത് മടങ്ങി വരുമ്പോള്‍ മെഡലുമായി വരണമെന്നത് മാത്രമായിരുന്നു. ആ ആവശ്യമാണ് ജലക് തോമര‍് സാധ്യമാക്കിയത്. ഉക്രൈനിലെ വലേരിയ ഡെമ്യനോവ മെമ്മോറിയല്‍ അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റില്‍ വെള്ളി നേട്ടവുമായാണ് തോമര്‍ മടങ്ങുന്നത്. 54 കിലോ വിഭാഗത്തിലാണ് ജലക് തോമര്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. ബോക്സിംഗ് ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ 4 സ്വര്‍ണ്ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമാണ് നേടിയത്.

ടൂര്‍ണ്ണമെന്റിലേക്ക് താരത്തെ തിരഞ്ഞെടുത്തപ്പോളും ജലക് തോമറിന്റെ പാസ്പോര്‍ട്ട് റെഡി ആയിരുന്നില്ല. നവംബര്‍ 12നു കാര്യം ട്വിറ്ററില്‍ അന്നു കുമാര്‍ എന്നൊരാള്‍ സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു.

അര മണിക്കൂറിനകത്ത് ഖാസിയാബാദ് റീജണ്‍ പാസ്പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെട്ട മന്ത്രി ജലകിനു പിറ്റേ ദിവസം പാസ്പോര്‍ട്ട് ലഭിക്കുമെന്ന് അറിയിച്ചു.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial