പാക്വിയാവോയെ അട്ടിമറിച്ച് ജെഫ് ഹോണ്‍, ജഡ്ജസിന്റെ തീരുമാനം വിവാദത്തില്‍

ഫിലിപ്പയന്‍സിന്റെ ബോക്സിംഗ് ഇതിഹാസം മാന്നി പാക്വിയാവോയെ അട്ടിമറിച്ച് ഓസ്ട്രേലിയയുടെ ജെഫ് ഹോണ്‍ പുതിയ ഡബ്ല്യുബിഒ വെല്‍റ്റര്‍വെയ്റ്റ് ചാമ്പ്യന്‍. ഹോണിനനുകൂലമായി റഹറിമാര്‍ 117-111, 115-113 സ്കോറ് നല്‍കുകയായിരുന്നു. എന്നാല്‍ തീരുമാനത്തില്‍ പരക്കെ എതിരഭിപ്രായമാണ് ഉയര്‍ന്നത്. ആദ്യ റൗണ്ടുകളില്‍ മികച്ച പോരാട്ടം കാഴ്ചവെച്ച് ജെഫ് എന്നാല്‍ അവസാന റൗണ്ടുകളില്‍ ഏറെ ക്ഷീണിതനായി കാണപ്പെട്ടു. 9ാം റൗണ്ടില്‍ മാന്നി ജെഫിന്റെ ഇടിച്ച് താഴെയിട്ടുവെങ്കിലും റഫറി മത്സരം തുടരാന്‍ അനുവദിക്കുകയായിരുന്നു.

കൂടുതല്‍ പഞ്ചുകള്‍ മാന്നി പാക്വിയാവോയാണ് നല്‍കിയതെങ്കിലും ഫലം വന്നപ്പോള്‍ വിധി ജെഫ് ഹോണിനു അനുകൂലമായി മാറുകയായിരുന്നു. ഇതിനെതിരെ പരക്കെ എതിരഭിപ്രായം ഉയരുകയാണ് സോഷ്യല്‍ മീഡിയയില്‍ വിധിയെക്കുറിച്ച് ചോദിച്ചപ്പോള്‍ “അത് ജഡ്ജുകളുടെ തീരുമാനമാണ്, ഞാനതിനെ ബഹുമാനിക്കുന്നു” എന്നാണ് മാന്നി പ്രതികരിച്ചത്. പാക്വിയാവോയ്ക്ക് റീമാച്ചിനു അവസരം നല്‍കുമെന്ന ജെഫിന്റെ പ്രഖ്യാപനത്തെ താന്‍ ഓസ്ട്രേലിയയിലേക്ക് പറന്ന് വീണ്ടും ചാമ്പ്യനെ നേരിടാന്‍ തയ്യാറാണെന്ന് പറഞ്ഞാണ് മാന്നി സ്വീകരിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial