ചരിത്രം കുറിച്ച് ഇന്ത്യന്‍ ബോക്സര്‍

- Advertisement -

നിലവിലെ ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ ഹസന്‍ബോയ് ഡുസ്മാട്ടോവിനെ തകര്‍ത്ത് പുതിയ ചരിത്രം കുറിച്ച് ഇന്ത്യന്‍ ബോക്സര്‍. മിസോറാം സ്വദേശിയായ ലാല്‍ബിയാക്കിമയാണ് ഇന്ത്യന്‍ ബോക്സിംഗ് ചരിത്രത്തില്‍ ആദ്യമായി നിലവിലെ ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവിനെ പരാജയപ്പെടുത്തുക എന്ന നേട്ടം കൈവരിച്ചത്. 22 വയസ്സുകാരന്‍ ബോക്സര്‍ കസാക്കിസ്ഥാന്‍ പ്രസിഡന്റ്സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ 4-1 എന്ന സ്കോറിനാണ് വിജയം കുറിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement