പ്രകടനം ആവേശകരം, വിധിയെഴുത്ത് ആശിഷിന് എതിരെ

Ashishkumar

ചൈനീസ് താരത്തോട് പരാജയം ഏറ്റു വാങ്ങി ഇന്ത്യന്‍ ബോക്സര്‍ ആശിഷ് കുമാര്‍. പുരുഷന്മാരുടെ മിഡിൽവെയിറ്റ് വിഭാഗത്തിലാണ് (69-75) ഇന്ന് ആശിഷ് കുമാര്‍ ചൈനയുടെ എര്‍ബിയേക്കേ ടുവോഹാട്ടയ്ക്കെതിരെ
0-5 എന്ന സ്കോറിന് അടിയറവ് പറഞ്ഞത്.

ആദ്യ റൗണ്ടിൽ മികച്ച പ്രകടനമാണ് ആശിഷ് കുമാര്‍ നടത്തിയതെങ്കിലും റഫറിമാര്‍ എല്ലാം ചൈനീസ് താരത്തിന് അനുകൂലമായാണ് വിധിയെഴുതിയത്. രണ്ടാം റൗണ്ടിലും ആവേശകരമായ പ്രകടനം പുറത്തെടുത്തുെവെങ്കിലും റഫറിമാര്‍ ആദ്യ റൗണ്ട് പോലെ തന്നെ വിധിയെഴതിയത് ചൈനയ്ക്ക് അനുകൂലമായിട്ടായിരുന്നു.

ആദ്യ രണ്ട് റൗണ്ടിലേതിന്റെ അത്ര മികച്ച പ്രകടനം മൂന്നാം റൗണ്ടിൽ ഇന്ത്യന്‍ താരത്തിന് പുറത്തെടുക്കാനായില്ലെങ്കിലും അഞ്ച്  ജഡ്ജുമാരും താരത്തിന് അനുകൂലമായി വിധി എഴുതി. എന്നാല്‍ മത്സരവിധി 5-0ന് ചൈനീസ് താരത്തിന് നല്‍കുവാന്‍ ജഡ്ജ്മാര്‍ തീരുമാനിച്ചു.

മൂന്ന് റൗണ്ടിലും 29-28ന്റെ മുന്‍തൂക്കം ചൈനീസ് താരത്തിന് ലഭിച്ചതോട് ഏകപക്ഷീയമായ ഫലമായി ഇത് മാറി.

Previous articleരണ്ടാം റൗണ്ടിൽ അനായാസ ജയവുമായി ജ്യോക്കോവിച്ചും ഒസാക്കയും
Next articleഇന്റർ മിലാന്റെ എവേ ജേഴ്സിയും എത്തി