ഡ്വെയിന്‍ കാസേയെ പുറത്താക്കി ടൊറോണ്ടോ റാപ്ടേര്‍സ്

മുഖ്യ കോച്ച് ഡ്വെയിന്‍ കാസേയെ പുറത്താക്കി എന്‍ബിഎ ടീമായ ടോറോണ്ടോ റാപ്ടേര്‍സ്. ടീമിന്റെ പ്രസിഡന്റ് മസായി ഉജിരിയാണ് തീരുമാനം പുറത്ത് വിട്ടത്. ഏറെ പ്രയാസകരമെങ്കിലും ഫ്രാഞ്ചൈസിയെ സംബന്ധിച്ച് അനിവാര്യമായ നടപടിയാണെന്നതാണ് തീരുമാനത്തെക്കുറിച്ച് ഉജിരി സൂചിപ്പിച്ചത്. ജൂണ്‍ 21, 2011ല്‍ ടീമിന്റെ എട്ടാമത്തെ കോച്ചായി റാപ്ടേര്‍സ് കാസേയെ നിയമിക്കുകയായിരുന്നു. കാസേയുടെ കീഴില്‍ നാല് അറ്റ്‍ലാന്‍റ്റിക് ഡിവിഷന്‍ കിരീടങ്ങള്‍ റാപ്ടേര്‍സ് നേടിയിരുന്നു.

ക്ലബ്ബ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കോച്ച് എന്ന ബഹുമതിയും ഡ്വെയിനിനു സ്വന്തമായിരുന്നു. ടീമിനായി ഏറ്റവുമധികം ജയം നേടിക്കൊടുത്ത കോച്ചും കാസേ തന്നെയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial