ജൂനിയർ ബാസ്കറ്റ്ബാൾ കിരീടം നേടി കേരള ആണ്‍കുട്ടികള്‍

- Advertisement -

ജൂനിയർ ബാസ്കറ്റ്ബാൾ കിരീടത്തിൽ മുത്തമിട്ടു കേരള ആൺകുട്ടികൾ. ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാനെയെയാണ് കേരള കുട്ടികൾ പരാജയപ്പെടുത്തിയത്. സ്കോർ 108-101. കേരളത്തിന് വേണ്ടി ഷാനസിൽ മുഹമ്മദ് 29 പോയിന്റ് നേടിയപ്പോൾ ചാക്കോ സാംസൺ 26 പോയിന്റും മുഹമ്മദ് സാലിഹ് 19 പോയിന്റും നേടി.

31 വർഷത്തിന് ശേഷമാണു കേരളം കിരീടം നേടുന്നത്. 1986-87 വർഷമാണ് കേരള കുട്ടികൾ അവസാനമായി കിരീടം ചൂടിയത്. സെമിയിൽ ശക്തരായ പഞ്ചാബിന്റെ മേധാവിത്വം അവസാനിപ്പിച്ചാണ് കേരളം ഫൈനലിൽ എത്തിയത്.

അതെ സമയം കേരള പെൺകുട്ടികൾ ഫൈനലിൽ തമിഴ്നാടിനോട് തോറ്റു. സ്കോർ 58-77.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement