ഏഷ്യ കപ്പ് പ്രതീക്ഷകള്‍ നിലനിര്‍ത്തി ഇന്ത്യ, പലസ്തീനതിരെ ത്രില്ലര്‍ വിജയം

Indiapalestine

ഏഷ്യ കപ്പിന്റെ യോഗ്യത പ്രതീക്ഷകള്‍ നിലനിര്‍ത്തി ഇന്ത്യ. പലസ്തീനെതിരെ 79-77ന്റെ ത്രില്ലര്‍ വിജയത്തോടെയാണ് തങ്ങളുടെ പ്രതീക്ഷ സജീവമാക്കി നിര്‍ത്തുവാന്‍ ഇന്ത്യയ്ക്ക് സാധ്യതയുണ്ട്. ഇന്ന് നടക്കുന്ന സൗദി അറേബ്യ – പലസ്തീന്‍ മത്സരത്തിന്റെ ഫലം അനുസരിച്ചായിരിക്കും ഇന്ത്യയുടെ യോഗ്യത.

ഇരു ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാരാവും ജക്കാര്‍ത്തയിൽ നടക്കുന്ന ടൂര്‍ണ്ണമെന്റിലേക്ക് യോഗ്യത നേടുക. 12 ടീമുകള്‍ ഇപ്പോള്‍ നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. ക്വാളിഫിക്കേഷനിൽ മൂന്നാം സ്ഥാനക്കാരായ ടീമുകള്‍ തമ്മിലുള്ള യോഗ്യത മത്സരങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

Previous articleട്രിപ്പിള്‍ ജംപിൽ ഇന്ത്യന്‍ താരത്തിന് തലനാരിഴയ്ക്ക് വെങ്കലം നഷ്ടം
Next articleസ്വര്‍ണ്ണം കൈപ്പിടിയില്‍ നിന്ന് വഴുതിയത് ഒരു സെന്റി മീറ്ററിന്, വെള്ളി മെഡലുമായി ഇന്ത്യയുടെ അഭിമാനമുയര്‍ത്തി ശൈലി സിംഗ്