ഇന്ത്യയുടെ ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങള്‍ ഇറാഖിനും ലെബനനുമെതിരെ

FIBA ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങളില്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ എതിരാളികളായി ഇറാഖും ലെബനനും. ഗ്രൂപ്പ് ഡിയിലെ അംഗമായ ഇന്ത്യയുടെ യോഗ്യത മത്സരങ്ങള്‍ ഫെബ്രുവരി 20, 22 തീയ്യതികളില്‍ നടക്കുമെന്നാണ് അറിയുന്നത്. ബഹ്റൈനിലെ ഖലീഫ സ്പോര്‍ട്സ് സിറ്റി അരീനയില്‍ ആണ് മത്സരങ്ങള്‍ നടക്കുക.

Indiateam

ഫെബ്രുവരി 20ന് ഇറാഖുമായി ഇന്ത്യ ഇന്ത്യന്‍ സമയം വൈകുന്നേരം 6.30ന് ഏറ്റുമുട്ടുമ്പോള്‍ ലെബനനുമായി ഫെബ്രുവരി 22ന് വൈകുന്നേരം 7.30ന് ആണ് ഏറ്റുമുട്ടുക.

Indiabasketball