ഓസ്ട്രേലിയ ഏഷ്യന്‍ ചാമ്പ്യന്മാര്‍

ഇറാനെ വീഴ്ത്തി ഏഷ്യകപ്പ് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്മാരായി ഓസ്ട്രേലിയ. ഇന്നലെ ലെബനനിലെ ബൈറൂട്ടില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ 79-56 എന്ന സ്കോറിനു ഇറാനെയാണ് ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്. നാല് ക്വാര്‍ട്ടറിലും വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ഓസ്ട്രേലിയ ഇറാനു തിരിച്ചുവരവിനു യാതൊരു അവസരവും നല്‍കിയില്ല.

ന്യൂസിലാണ്ടിനെ വീഴ്ത്തി കൊറിയ മൂന്നാം സ്ഥാനം സ്വന്തമാക്കി(80-71). മറ്റു സ്ഥാനനിര്‍ണ്ണയ മത്സരങ്ങളില്‍ ചൈന, ഫിലിപ്പൈന്‍സ് എന്നിവരും വിജയം നേടി. ഒരു പോയിന്റ് വ്യത്യാസത്തില്‍ ആതിഥേയരായ ലെബനനെ മറികടന്നാണ് ചൈന അഞ്ചാം സ്ഥാനം ഉറപ്പാക്കിയത്. ഫിലിപ്പൈന്‍സ് ആവട്ടെ 75-70 എന്ന സ്കോറിനു ജോര്‍ദാനെ വീഴ്ത്തി ഏഴാം സ്ഥാനം കരസ്ഥമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസെമിയില്‍ പ്രവേശിച്ച് ഇന്‍ഫോസിസ്, ആര്‍ആര്‍ഡി, യുഎസ്ടി റെഡും എന്‍വെസ്റ്റ്നെറ്റും
Next articleസിൻസിനാറ്റി ദിമിത്രോവിന്