ഏഷ്യ കപ്പ് ബാസ്കറ്റ്ബോള്‍, ഇന്ത്യയ്ക്ക് ജോര്‍ദാനോട് പരാജയം

2017 ഫിബ ഏഷ്യകപ്പ് 2017ലെ ജോര്‍ദാനോടുള്ള മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. അവസാന നിമിഷം വരെ പോരാടിയ ഇന്ത്യ 54-61 എന്ന സ്കോറിനാണ് പരാജയം വഴങ്ങിയത്. ഇത് ഇന്ത്യയുടെ രണ്ടാം പരാജയമാണ്. ഗ്രൂപ്പ് എ യിലെ ആദ്യ മത്സരത്തില്‍ ബുധനാഴ്ച ഇന്ത്യ ഇറാനോട് 54-101 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യയുടെ പ്രകടനം ആദ്യ മത്സരത്തില്‍ നിന്ന് ഏറെ മെച്ചപ്പെട്ടിരുന്നു.

ഞായറാഴ്ച സിറിയയോടാണ് ഇന്ത്യയുടെ അവസാന മത്സരം. ലെബനനിലാണ് ഏഷ്യ കപ്പ് ബാസ്കറ്റ്ബോള്‍ മത്സരങ്ങള്‍ നടക്കുന്നത്. ഇന്ത്യയ്ക്കായി അംജ്യോത് സിംഗ് ഗില്‍ 17 പോയിന്റുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial