
ഏഷ്യ കപ്പ് ബാസ്കറ്റ്ബോള്‍ ഫൈനലില്‍ ഓസ്ട്രേലിയ ഇറാന് പോരാട്ടം. ഇന്നലെ നടന്ന സെമി മത്സരങ്ങളില്‍ ആധികാരിക ജയങ്ങള്‍ സ്വന്തമാക്കിയാണ് ഇരു ടീമുകളും ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലേക്ക് കടന്നത്. 16 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ ഇന്ന് രാത്രി ഇന്ത്യന്‍ സമയം 11 മണിക്ക് നടക്കും.
ഇന്നലെ നടന്ന സെമിപ്പോരാട്ടങ്ങളില് ഓസ്ട്രേലിയ ന്യൂസിലാണ്ടിനെ നിഷ്പ്രഭമാക്കിയപ്പോള്‍ ദക്ഷിണകൊറിയയുടെ പോരാട്ടവീര്യത്തെ മറികടന്നാണ് ഇറാന് ഫൈനലില്‍ കടന്നത്. 106-79 എന്ന സ്കോറിനു 27 പോയിന്റുകളുടെ വ്യത്യാസത്തില്‍ ന്യൂസിലാണ്ടിനെ ഓസ്ട്രേലിയ മറികടന്നപ്പോള്‍ 6 പോയിന്റ് വ്യത്യാസത്തിലാണ് ഇറാന് കൊറിയയ്ക്കെതിരെ ജയം നേടിയത്. സ്കോര്‍ 87-81.
ഇന്ന് മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ കൊറിയ ന്യൂസിലാണ്ടിനെ നേരിടും. അഞ്ചാം സ്ഥാനപ്പോരാട്ടത്തിനായി ചൈനയും ആതിഥേയരായ ലെബനനും ഏഴാം സ്ഥാനത്തിനായി ഫിലിപ്പൈന്‍സും ജോര്‍ദാനും ഏറ്റുമുട്ടും
ചിത്രങ്ങള്‍ക്ക് നന്ദി: http://www.fiba.basketball/asiacup/2017/
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial