തോമസ്-ഊബര്‍ കപ്പ് പരിശീലന ക്യാമ്പ് റദ്ദാക്കി

ക്വാറന്റീന്‍ നടപടികള്‍ പാലിച്ച് ഇന്ത്യയുടെ തോമസ് കപ്പ്-ഊബര്‍ കപ്പ് ടൂര്‍ണ്ണമെന്റിനുള്ള താരങ്ങളുടെ പരിശീലന ക്യാമ്പ് നടത്തുക പ്രാവര്‍ത്തികം അല്ലെന്നതിനാല്‍ തന്നെ ക്യാമ്പ് റദ്ദാക്കുകയാണെന്ന് അറിയിച്ച് ബാഡ്മിന്റണ്‍ അസോസ്സിയേഷന്‍ ഓഫ് ഇന്ത്യ. തിരഞ്ഞെടുത്ത താരങ്ങള്‍ സെപ്റ്റംബര്‍ 17ന് മുമ്പ് ഫിറ്റെന്സ്സ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും സ്വയം പരിശീലനത്തില്‍ ഏര്‍പ്പെട്ട് ശേഷം സമയാസമയങ്ങളില്‍ അസോസ്സിയേഷനെ ഇതിനെക്കുറിച്ച് അറിയിക്കണമെന്നും അറിയിപ്പില്‍ സൂചിപ്പിക്കുന്നു.

ടീം യാത്രയാകുന്നതെന്നെന്ന് ഉടനെ അറിയിക്കുമെന്നും അസോസ്സിയേഷന്‍ അറിയിച്ചിട്ടുണ്ട്.

ഊബര്‍ കപ്പിന് പിവി സിന്ധുവും സൈന നെഹ്‍വാലും ഉള്‍പ്പെടുന്ന പത്തംഗ സംഘത്തെയും തോമസ് കപ്പിന് ശ്രീകാന്ത് കിഡംബി, ലക്ഷ്യ സെന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പത്തംഗ സംഘത്തെയുമാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

Previous articleകിരീടം ലക്ഷ്യമാക്കി നൈറ്റ് റൈഡേഴ്സും സൂക്ക്സും, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് പൊള്ളാര്‍ഡ്
Next articleജോണ്ടി റോഡ്‌സ് സ്വീഡൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ