
ഗ്ലാസ്കോയില്‍ നടക്കുന്ന വേള്‍ഡ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനം തിളങ്ങി ഇന്ത്യന്‍ താരങ്ങള്‍. ശ്രീകാന്ത് കിഡംബി ഉള്‍പ്പെടെ ഏഴ് താരങ്ങളാണ് ആദ്യ ദിവസം വിജയം കൊയ്തത്. ആദ്യ ദിവസം ഇറങ്ങിയ ഇന്ത്യക്കാരില്‍ പരാജയം ഏറ്റുവാങ്ങിയത് ഡബിള്‍സ് വിഭാഗത്തില്‍ മനു അത്രി-സുമീത് റെഡ്ഢി സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ടത് മാത്രമാണ്. കൊറിയയുടെ ചുംഗ് യൂയി സോക്-കിം ഡുക്യോംഗ് സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇരുവരും പരാജയപ്പെട്ടത്, സ്കോര്‍ : 24-22, 21-17.
ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി നേരിട്ടുള്ള സെറ്റുള്ക്ക് റഷ്യയുടെ സെര്‍ജി സിറാന്റിനെ തകര്‍ത്തു(21-13, 21-12). സമീര്‍ വര്‍മ്മയും വനിത വിഭാഗത്തില്‍ റിതുപര്‍ണ ദാസ, തന്വി ലാഡ് എന്നിവരും വിജയം കൊയ്തു. വനിത ഡബിള്‍സില്‍ സഞ്ജന സന്തോഷ- ആരതി സാറ സുനില്‍ സഖ്യം, മിക്സഡ് ഡബിള്‍സ് ജോഡികളായ സാത്വിക്സായിരാജ്-മനീഷ, പ്രജക്ത സാവന്ത്-യോഗേന്ദ്രന് കൃഷ്ണന് എന്നിവരും വിജയത്തോടെ രണ്ടാം റൗണ്ടില്‍ കടന്നിട്ടുണ്ട്.
ഇന്ന് പിവി സിന്ധു, അജയ് ജയറാം, സായി പ്രണീത് തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെട്ട 10 മത്സരങ്ങളാണിന്ന് അരങ്ങേറുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial