ബാഡ്മിന്റണില്‍ ഇന്ത്യന്‍ വസന്തം, നാല് താരങ്ങള്‍ ആദ്യ പത്തില്‍

ഏറ്റവും പുതിയ ബാഡ്മിന്റണ്‍ റാങ്കിംഗ് പ്രകാരം നാല് ഇന്ത്യന്‍ താരങ്ങളാണ് വനിത-പുരുഷ സിംഗിള്‍സ് റാങ്കിംഗില്‍ ആദ്യ പത്തില്‍ സ്ഥാനം നേടിയിട്ടുള്ളത്. ഇത് ഇന്ത്യന്‍ ബാഡ്മിന്റണ്‍ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണ്. വനിത വിഭാഗത്തിലും പുരുഷ വിഭാഗത്തിലും രണ്ട് വീതം താരങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ നേട്ടം കൈവരിച്ചത്. ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി, എച്ച് എസ് പ്രണോയ് എന്നിവര്‍ പുരുഷ വിഭാഗത്തിലെ ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. ശ്രീകാന്ത് കിഡംബി മൂന്നാം റാങ്കിലും എച്ച് എസ് പ്രണോയ് പത്താം റാങ്കിലുമാണ് നിലവിലെ റാങ്കിംഗ് പട്ടിക പ്രകാരം. വനിത വിഭാഗത്തില്‍ പിവി സിന്ധു മൂന്നാം റാങ്കില്‍ നില്‍ക്കുമ്പോള്‍ സൈന നെഹ്‍വാല്‍ ആദ്യ പത്തിലേക്ക് വീണ്ടും തിരികെ എത്തിയിട്ടുണ്ട്. സൈന നിലവില്‍ പത്താം സ്ഥാനത്താണുള്ളത്.

ശ്രീകാന്തും സിന്ധുവും ദുബായില്‍ അടുത്ത മാസം നടക്കുന്നു വേള്‍ഡ് സൂപ്പര്‍ സീരീസ് മാസ്റ്റേഴ്സ് ഫൈനലിനു യോഗ്യത നേടി കഴിഞ്ഞിരിക്കുകയാണ്. എച്ച് എസ് പ്രണോയ് ഇപ്പോള്‍ നടന്നുവരുന്ന ഹോങ്കോംഗ് ഓപ്പണ്‍ സെമിഫൈനല്‍ സ്ഥാനം നേടാനായാല്‍ ദുബായിയിലെ മത്സരങ്ങള്‍ക്ക് യോഗ്യത ഉറപ്പാക്കാനാകുമെന്നാണ് കരുതുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial