വനിത ഡബിള്‍സിലും തീപ്പൊരി വിജയവുമായി ഇന്ത്യന്‍ ജോഡി

പുരുഷ താരങ്ങളുടെയും സൈന നെഹ്‍വാലിന്റെയും തകര്‍പ്പന്‍ വിജയങ്ങള്‍ക്കൊപ്പം നിന്നു വനിത ഡബിള്‍സ് ജോഡികളും മികച്ച വിജയത്തിലേക്ക്. മൂന്ന് ഗെയിം പോരാട്ടത്തിനു ശേഷം ആദ്യ ഗെയിമില്‍ പിന്നില്‍ പോയ ശേഷമാണ് അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ട് വിജയം നേടിയത്. ലോക റാങ്കിംഗില്‍ ഏഴാം സ്ഥാനത്തുള്ള കൊറിയന്‍ സഖ്യത്തെയാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്.

സ്കോര്‍: 18-21, 22-20, 21-18.

Previous articleവിപ്ലവ മാറ്റവുമായി കേരള ഫുട്ബോൾ, ഇനി അക്കാദമി ലീഗ് അടക്കം ലൈവായി കാണാം
Next articleഇന്ന് മഹാ ഡർബി!!