തായി സു യിംഗ് ഓള്‍ ഇംഗ്ലണ്ട് വനിത ചാമ്പ്യന്‍

- Advertisement -

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ കിരീടം നിലനിര്‍ത്തി നിലവിലെ ചാമ്പ്യന്‍ തായ്‍വാന്റെ തായി സു യിംഗ്. ജപ്പാന്റെ അകാനെ യമാഗൂച്ചിയെ 22-20, 21-13 എന്ന സ്കോറിനാണ് യിംഗ് പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ പിവി സിന്ധുവിനെ പരാജയപ്പെടുത്തിയാണ് അകാനെ ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ എത്തി. 2007നു ശേഷം ഇതാദ്യമായാണ് ഒരു താരം തന്റെ സിംഗിള്‍സ് കിരീടം നിലനിര്‍ത്തുന്നത്.

ആദ്യ ഗെയിമില്‍ അകാനെ യമാഗൂച്ചിയുടെ ചെറുത്ത് നില്പിനെ അതിജീവിച്ചാണ് തായി ഗെയിം സ്വന്തമാക്കിയത്. രണ്ടാം ഗെയിമില്‍ തന്റെ കളി മെച്ചപ്പെടുത്തിയ ലോക ഒന്നാം നമ്പര്‍ താരം അനായാസം മത്സരം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement