കിഡംബിയ്ക്ക് ജയം, സമീര്‍ വര്‍മ്മ ഇംഗ്ലണ്ടിന്റെ രാജീവ് ഔസേഫിനോട് തോറ്റു

- Advertisement -

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ തന്റെ രണ്ടാം ജയം സ്വന്തമാക്കി ശ്രീകാന്ത് കിഡംബി. കഴിഞ്ഞ 12 മത്സരങ്ങളായി തുടരുന്ന അപരാജിത ജൈത്രയാത്രയാണ് കിഡംബി നടത്തിവരുന്നത്. ഇന്നത്തെ ജയത്തോടെ ടൂര്‍ണ്ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ കിഡംബി കടന്നിട്ടുണ്ട്. ഫ്രാന്‍സിന്റെ ലൂകാസ് കോര്‍വീയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഇന്ത്യന്‍ താരം അടിയറവു പറയിച്ചത്. സ്കോര്‍ 21-19, 21-17.

മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ രാജീവ് ഔസേഫുമായുള്ള മത്സരത്തില്‍ ഇന്ത്യയുടെ സമീര്‍ വര്‍മ്മയ്ക്ക് തോല്‍വി. ആവേശകരമായ ആദ്യ ഗെയിമില്‍ ഒപ്പത്തിനൊപ്പം ഇരുവരും പോരാടിയെങ്കിലും ഗെയിം രാജീവ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ സമീറിനെ നിഷ്പ്രഭമാക്കി മത്സരം 22-20, 21-9 എന്ന സ്കോറിനു രാജീവ് വിജയിച്ചു.

മത്സരത്തിന്റെ തുടക്കത്തില്‍ നേടി ലീഡിന്റെ ആനുകൂല്യത്തില്‍ ആദ്യ ഗെയിമിന്റെ ഇടവേള സമയത്ത് 11-10നു ലീഡ് സമീര്‍ സ്വന്തമാക്കിയെങ്കിലും പിന്നീട് രാജീവ് ലീഡ് നേടുകയായിരുന്നു. ഒപ്പത്തിനൊപ്പവും ലീഡ് മാറി മറിഞ്ഞും ഇരുവരും മുന്നേറിയപ്പോള്‍ ആദ്യ ഗെയിം 22-20നു രാജീവ് സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ വ്യക്തമായ ആധിപത്യം രാജീവിനു തന്നെയായിരുന്നു.

ചിത്രങ്ങള്‍ക്ക് നന്ദി @BAI_Media

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement