
പുരുഷ സിംഗിള്‍സില്‍ എട്ടാം റാങ്ക് സ്വന്തമാക്കി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. 11ാം റാങ്കായിരുന്നു ഇതിനു മുമ്പുള്ള ശ്രീകാന്തിന്റെ റാങ്ക്. ഇന്തോനേഷ്യ ഓപ്പണ്‍, ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ടൂര്‍ണ്ണമെന്റുകളിലെ കിരീടങ്ങളാണ് ശ്രീകാന്തിന്റെ റാങ്കിംഗില്‍ മെച്ചമുണ്ടാക്കിയത്.
2016 ഒക്ടോബറിലാണ് ശ്രീകാന്ത് ഇതിനു മുമ്പ് അവസാനമായി ആദ്യ പത്തില്‍ എത്തുന്നത്. ജൂണ്‍ 2015ല്‍ നേടിയ മൂന്നാം റാങ്കാണ് ശ്രീകാന്തിന്റെ കരിയറിലെ മികച്ച റാങ്ക്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial