വിക്ടര്‍ അക്സെല്‍സനെ മറികടന്ന് കിഡംബി ഒന്നാം റാങ്കില്‍

ബാഡ്മിന്റണ്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സനെ പിന്തള്ളിയാണ് കിഡംബി ഈ ചരിത്ര നേട്ടം കുറിക്കുന്നത്. ഈ നേട്ടം കുറിക്കുന്ന രണ്ടാമത്തെ താരവും ആദ്യ പുരുഷ താരവുമാണ് ശ്രീകാന്ത്. 2015ല്‍ വനിത റാങ്കിംഗില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സൈന നെഹ്‍വാല്‍ ആണ് ചരിത്ര നേട്ടത്തില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരം.

കഴിഞ്ഞ സീസണില്‍ നാല് സൂപ്പര്‍ സീരീസ് ടെറ്റിലാണ് താരം സ്വന്തമാക്കിയത്. ഇന്തോനേഷ്യ, ഓസ്ട്രേലിയ, ഡെന്മാര്‍ക്ക്, ഫ്രാന്‍സ് എന്നിവയായിരുന്നു അവ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതകർപ്പൻ ജയത്തോടെ ബ്രസീൽ കോപ അമേരിക്ക സെമിയിൽ
Next articleഗോൾഡ് കോസ്റ്റിൽ വെങ്കലം നേടി കിരൺ