
ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. 47ാം റാങ്കുകാരന് ജപ്പാന്റെ കാസുമാസ സകായിയെയാണ് ശ്രീകാന്ത് നേരിട്ടുള്ള ഗെയിമുകളില്‍ അടിയറവ് പറയിച്ചത്. നിലവില്‍ 22ാം റാങ്കുകാരനാണ് ശ്രീകാന്ത്. ആദ്യ സെറ്റ് അനായാസം നേടിയ ശ്രീകാന്തിനു രണ്ടാം സെറ്റില്‍ നേരിയ ചെറുത്ത് നില്പ് നേരിടേണ്ടി വന്നുവെങ്കിലും മത്സരം 21-11, 21-19 നു സ്വന്തമാക്കുകയായിരുന്നു.
2014ല്‍ ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് വിജയിച്ച ശ്രീകാന്ത്, 2015ല്‍ ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് വിജയിച്ചിരുന്നു. ഇത് കിഡംബിയുടെ മൂന്നാമത്തെ സൂപ്പര്‍ സീരീസ് വിജയം ആണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial