തുടക്കം പാളി കിഡംബി, വിക്ടര്‍ അക്സെല്‍സനോട് പരാജയം

ദുബായ് വേള്‍ഡ് സൂപ്പര്‍ സീരീസ് ഫൈനല്‍സിന്റെ ആദ്യ മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ഇന്ന് നടന്ന മത്സരത്തില്‍ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സനോടാണ് ഇന്ത്യന്‍ താരം നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെട്ടത്. സ്കോര്‍: 13-21, 17-21. 37 മിനുട്ടിലാണ് ശ്രീകാന്തിനെതിരെ ലോക ഒന്നാം നമ്പര്‍ താരം വിജയം സ്വന്തമാക്കിയത്. ഗ്രൂപ്പിലെ അടുത്ത മത്സരങ്ങളില്‍ ശ്രീകാന്ത് ഷി യൂകി, ചൗ ടിയന്‍ ചെന്‍ എന്നിവരെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial