മാച്ച് പോയിന്റ് രക്ഷിച്ച് ശ്രീകാന്ത് കിഡംബിക്ക് വിജയം

- Advertisement -

ഫ്രാന്‍സിന്റെ ബ്രൈസ് ലെവര്‍ഡെസിനെതിരെ തീപാറും പോരാട്ടത്തിനൊടുവില്‍ ജയം നേടി ഇന്ത്യന്‍ താരം ശ്രീകാന്ത് കിഡംബി. ആദ്യ ഗെയിം നഷ്ടമായ ശേഷമാണ് മികച്ച തിരിച്ചുവരവ് ശ്രീകാന്ത് നടത്തിയത്. മൂന്നാം ഗെയിമില്‍ ഇരുവരും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും മാച്ച് പോയിന്റില്‍ ആദ്യം എത്തിയത് ബ്രൈസ് ആയിരുന്നു. എന്നാല്‍ ഒരു മാച്ച് പോയിന്റ് രക്ഷിച്ച ശ്രീകാന്ത് ആദ്യ റൗണ്ട ജയം സ്വന്തമാക്കി.

മൂന്ന് ഗെയിം പോരാട്ടത്തില്‍ ശ്രീകാന്ത് 7-21, 21-14, 22-20 എന്ന സ്കോറിനാണ് ജയം നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement