മാച്ച് പോയിന്റ് കൈവിട്ട് കിഡംബി ശ്രീകാന്ത് പുറത്ത്

- Advertisement -

ഓൾ ഇംഗ്ലണ്ട് ഓപ്പൺ പ്രീ ക്വാർട്ടർ മത്സരത്തിൽ ശ്രീകാന്തിന് തോൽവി. ഹുയാങ് യുസിയാങ് ആണ് ശ്രീകാന്തിനെ മറികടന്ന് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്. രണ്ടു മാച്ച് പോയിന്റ് കൈവിട്ടതിനു ശേഷമാണു ശ്രീകാന്ത് മത്സരം നഷ്ടപ്പെടുത്തിയത്. സ്കോർ : 21-11,15-21,22-20.  ആദ്യ ഗെയിം തന്നെ അനായാസം സ്വന്തമാക്കിയ ഹുയാങ് വെറും 12 മിനിറ്റ് മാത്രമാണ് ആദ്യ ഗെയിം പൂർത്തിയാക്കാൻ എടുത്തത്.

രണ്ടാം ഗെയിമിൽ മികച്ച പ്രകടനം പുറത്തെടുത്ത ശ്രീകാന്ത് 21-15ന് രണ്ടാമത്തെ ഗെയിം സ്വന്തമാക്കുകയായിരുന്നു. തുടർന്ന് നിർണായകമായ മൂന്നാമത്തെ ഗെയിമിൽ ഇരു കൂട്ടരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പക്ഷെ നിർണായക അവസരത്തിൽ വരുത്തിയ പിഴവ് ശ്രീകാന്തിന് തിരിച്ചടിയാവുകയായിരുന്നു. 20-18ന് അവസാന ഗെയിമിൽ ലീഡ് നേടിയതിനു ശേഷം 20-22ന് ശ്രീകാന്ത് മത്‌സരം കൈവിടുകയായിരുന്നു. ആദ്യമായി ഓൾ ഇംഗ്ലണ്ട് ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ എത്താനുള്ള അവസരമാണ് ശ്രീകാന്ത് നഷ്ടപ്പെടുത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement