ഏകപക്ഷീയം, ഐതിഹാസികം, ശ്രീകാന്ത് കിഡംബി

- Advertisement -

ചരിത്രത്തിലേക്ക് റാക്കറ്റേന്തി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ഡെന്മാര്‍ക്ക് ഓപ്പണ്‍ കിരീടപ്പോരാട്ടത്തില്‍ ലീ ഹ്യുന്നിനെ നേരിട്ടുള്ള ഗെയമികളില്‍ തകര്‍ത്ത് അനായാസ ജയമാണ് ശ്രീകാന്ത് കിഡംബി സ്വന്തമാക്കിയത്. 21-10, 21-5 എന്ന സ്കോറിനാണ് ശ്രീകാന്ത് ഈ വര്‍ഷത്തെ തന്റെ മൂന്നാം സൂപ്പര്‍ സീരീസ് കിരീടം സ്വന്തമാക്കിയത്. പ്രകാശ് പദുകോണിനു ശേഷം ഡെന്മാര്‍ക്ക് ഓപ്പണ്‍ നേടുന്ന പുരുഷ താരം എന്ന നേട്ടവും ശ്രീകാന്ത് ഇന്നത്തെ ജയത്തോടെ സ്വന്തമാക്കി. സൈന നെഹ്‍വാലും മുമ്പ് ഡെന്മാര്‍ക്ക് ഓപ്പണ്‍ വിജയം സ്വന്തമാക്കിയിരുന്നു.

ആദ്യ ഗെയിം 12 മിനുട്ടില്‍ സ്വന്തമാക്കിയ കിഡംബി. രണ്ടാം ഗെയിമിലും തന്റെ ആധിപത്യം തുടര്‍ന്നു. ഒരു കലണ്ടര്‍ വര്‍ഷം 4 സൂപ്പര്‍ സീരീസ് ഫൈനല്‍ എന്ന നേട്ടം കൈവരിക്കുന്ന ഏക ഇന്ത്യക്കാരന്‍ എന്ന ബഹുമതിയും ഇന്ത്യന്‍ താരം സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം ഇന്തോനേഷ്യ ഓപ്പണ്‍, ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഡെന്മാര്‍ക്ക് ഓപ്പണ്‍ എന്നിവയാണ് ശ്രീകാന്ത് വിജയിച്ച ടൂര്‍ണ്ണമെന്റുകള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement