
തുടര്‍ച്ചയായ മൂന്നാം സൂപ്പര്‍ സീരീസ് ഫൈനല്‍ ഉറപ്പാക്കി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. സിംഗപ്പൂര്‍ ഓപ്പണിലെ റണ്ണര്‍ അപ്പ് സ്ഥാനവും ഇന്തോനേഷ്യന്‍ ഓപ്പണ്‍ കിരീടത്തിനും ശേഷം ഓസ്ട്രേല്യന് ഓപ്പണിലും ഫൈനല്‍ ഉറപ്പിച്ചിരിക്കുകയാണ് ശ്രീകാന്ത്. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ശ്രീകാന്ത് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ശ്രീകാന്ത് ചൈനയുടെ ഷീ യൂകിയെ 21-10, 21-14 എന്ന സ്കോറിനു തകര്‍ത്തത്.
നാളെ നടക്കുന്ന ഫൈനലില്‍ ഒളിമ്പിക് വിജേതാവ് ചെന്‍ ലോംഗിനെയാണ് ശ്രീകാന്ത് നേരിടുക. ഇന്തോേഷ്യന് ഓപ്പണില്‍ ശ്രീകാന്ത് ലോംഗിനെ പരാജയപ്പെടുത്തിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial