
ഡെന്മാര്ക്ക് ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയ്ക്ക് ജയം. 21-13, 8-12, 21-18 എന്ന സ്കോറിനാണ് കൊറിയന്‍ താരം ജിയോന് ഹ്യോക് ജിന്നിനെ ഇന്ത്യയുടെ ലോക 8ാം നമ്പര്‍ താരം പരാജയപ്പെടുത്തിയത്.
ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ ഇരുവരും ഒപ്പത്തിനൊപ്പമാണ് പോരാടിയതെങ്കിലും പിന്നീട് കൊറിയന്‍ താരം ലീഡ് 6-4നു ലീഡ് നേടി. എന്നാല്‍ ഇടവേളയ്ക്ക് മുമ്പ് മികച്ച തിരിച്ചുവരവ് നടത്തിയ ശ്രീകാന്ത് 11-7നു മുന്നില്‍ എത്തുകയായിരുന്നു. ഇടവേളയ്ക്ക് ശേഷം വ്യക്തമായ മികവോടെ കളിച്ച ശ്രീകാന്ത് ആദ്യ ഗെയിം 21-13നു സ്വന്തമാക്കി.
രണ്ടാം ഗെയിമില്‍ കൊറിയന്‍ താരം ആദ്യം തന്നെ ലീഡ് നേടി. ഇടവേളയ്ക്ക് 11-6ന്റെ ലീഡ് ജിയോന് സ്വന്തമാക്കിയിരുന്നു. ഇടവേളയ്ക്ക് ശേഷം ശ്രീകാന്തിനു രണ്ട് പോയിന്റ് മാത്രമാണ് നേടാനായത്. കൊറിയന്‍ താരം 21-8 എന്ന സ്കോറിനു അനായാസം ഗെയിം നേടി മത്സരം മൂന്നാം ഗെയിമിലേക്ക് നീട്ടി.
മൂന്നാം ഗെയിമില്‍ ഏറെ നേരം മത്സരം സ്റ്റേഡിയത്തിലെ ലൈറ്റിന്റെ തകരാര്‍ മൂലം തടസ്സപ്പെട്ടിരുന്നു. മൂന്നാം ഗെയിമിന്റെ ഇടവേളയില്‍ ശ്രീകാന്ത് 11-4നു ലീഡ് ചെയ്യുകയായിരുന്നു. ഇടവേളയ്ക്ക് ശേഷം 3 പോയിന്റ് കൂടി നേടിയ കിഡംബി 14-4ന്റെ അപരാജിത ലീഡ് നേടി. എന്നാല്‍ പതിയെ ലീഡ് കുറച്ച് കൊണ്ടുവന്ന മലേഷ്യന്‍ താരം ഗെയിമില്‍ 18 പോയിന്റ് വരെ നേടിയെങ്കിലും ഗെയിമും മത്സരവും ശ്രീകാന്ത് 21-18നു സ്വന്തമാക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial