കിഡംബി മുന്നോട്ട്, മലേഷ്യ ഓപ്പണ്‍ ക്വാര്‍ട്ടറില്‍

- Advertisement -

മലേഷ്യ ഓപ്പണില്‍ തന്റെ വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. തായ്‍വാനീസ് താരമായി വാംഗ് സു-വേയിനെയാണ് നേരിട്ടുള്ള ഗെയിമില്‍ ശ്രീകാന്ത് പരാജയപ്പെടുത്തിയത്. ആദ്യ ഗെയിമില്‍ പോരാട്ടം ഒപ്പത്തിനൊപ്പമായിരുന്നുവെങ്കില്‍ രണ്ടാം ഗെയിമില്‍ ശ്രീകാന്ത് അനായാസം വിജയം നേടി. സ്കോര്‍ 22-20, 21-12.

36 മിനുട്ടിനുള്ളിലാണ് വിജയം നേടാന്‍ ശ്രീകാന്തിനായത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിന്റെ ബ്രൈസ് ലെവര്‍ഡേസ് ആണ് ഇന്ത്യന്‍ താരത്തിന്റെ എതിരാളി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement