ചരിത്രം കുറിച്ച് കിഡംബി, ഒരു വര്‍ഷം നാല് സൂപ്പര്‍ സീരീസ് ഫൈനലുകള്‍ കളിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍

- Advertisement -

ലോക എട്ടാം നമ്പര്‍ താരം ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയ്ക്ക് മറ്റൊരു റെക്കോര്‍ഡ് കൂടി. ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവുമധികം സൂപ്പര്‍ സീരീസ് ഫൈനല്‍ കളിക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ഇന്നലെ ഡെന്മാര്‍ക്ക് ഓപ്പണ്‍ സെമി വിജയത്തോടെ കിഡംബി സ്വന്തമാക്കിയത്. ഇന്ന് നടക്കുന്ന ഫൈനല്‍ മത്സരം ഈ വര്‍ഷത്തെ കി‍ഡംബിയുടെ നാലാമത്തെ ഫൈനലാണ്.

ഇതിനു മുമ്പ് സൈനയ്ക്കായിരുന്നു ഈ റെക്കോര്‍ഡ്. രണ്ട് തവണയായി ഒരു കലണ്ടര്‍ വര്‍ഷം സൈന മൂന്ന് ഫൈനലുകള്‍ വരെ കളിച്ചിട്ടുണ്ട്. ഇന്നത്തെ ഫൈനല്‍ ജയിക്കുകയാണെങ്കില്‍ കിഡംബിയുടെ ഈ വര്‍ഷത്തെ മൂന്നാമത്തെ കിരീടമാകും അത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement