ശുഭാങ്കര്‍ ഡേയെ പരാജയപ്പെടുത്തി ശ്രീകാന്ത് കിഡംബി രണ്ടാം റൗണ്ടില്‍

- Advertisement -

ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തില്‍ അനായാസ ജയം സ്വന്തമാക്കി എട്ടാം റാങ്കുകാരന്‍ ശ്രീകാന്ത് കിംഡബി. 74ാം റാങ്കുകാരന്‍ ഇന്ത്യയുടെ തന്നെ ശുഭാങ്കര്‍ ഡേയെയാണ് ശ്രീകാന്ത് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി ഡെന്‍മാര്‍ക്ക് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ കടന്നത്. സ്കോര്‍ : 21-17, 21-15.
ആദ്യ ഗെയിമില്‍ ശുഭാങ്കറിന്റെ ഭാഗത്ത് നിന്ന് ചെറുത്ത് നില്പുണ്ടായിരുന്നുവെങ്കിലും രണ്ടാം ഗെയിം അനായാസമായാണ് ശ്രീകാന്ത് സ്വന്തമാക്കിയത്.

ആദ്യ ഗെയിമിന്റെ ഇടവേള സമയത്ത് 11-10നു ലീഡ് ചെയ്തിരുന്നത് ശുഭാങ്കര്‍ ആയിരുന്നു. എന്നാല്‍ ഇടവേളയ്ക്ക് ശേഷം തന്റെ കളി മികവ് ഉയര്‍ത്തിയ ശ്രീകാന്ത് 21-17നു ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിന്റെ ഇടവേളയില്‍ 11-2നു ലീഡ് ശ്രീകാന്ത് സ്വന്തമാക്കിയിരുന്നു. പിന്നീട് 13 പോയിന്റുകള്‍ കൂടി എതിരാളിക്ക് നേടുവാന്‍ അനുവദിച്ചു കൊടുത്തുവെങ്കിലും 21-15നു രണ്ടാം ഗെയിമും മത്സരം സ്വന്തം കീശയിലാക്കുകയായിരുന്നു ഇന്ത്യയുടെ ഒന്നാം നമ്പര്‍ പുരുഷ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement