എതിരാളി പരിക്കേറ്റ് പിന്മാറി, കിഡംബി ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍

- Advertisement -

ഇന്ത്യയുടെ ലോക ഒന്നാം നമ്പര്‍ താരവും ടൂര്‍ണ്ണമെന്റിന്റെ ഒന്നാം നമ്പര്‍ സീഡുമായ ശ്രീകാന്ത് കിഡംബി ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്സ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഹോങ്കോംഗിന്റെ വോംഗ് വിംഗ് കി വിന്‍സെന്റ് ആയിരുന്നു പ്രീക്വാര്‍ട്ടറില്‍ ശ്രീകാന്തിന്റെ എതിരാളി. എന്നാല്‍ പരിക്ക് മൂലം താരം മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

ക്വാര്‍ട്ടറില്‍ ലീ ചോംഗ് വീ-എ.എസ് ഗിന്റിംഗ് മത്സരത്തിലെ വിജയിയെ ശ്രീകാന്ത് നാളെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement