ഇന്ത്യന്‍ പോരാട്ടത്തില്‍ ശ്രീകാന്ത്, സിന്ധുവിന് ക്വാര്‍ട്ടറില്‍ പരാജയം

- Advertisement -

ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ശ്രീകാന്ത് കിഡംബിയ്ക്ക് വിജയം. സായ് പ്രണീതിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. സ്കോര്‍ 25-23, 21-17. ഇത് ശ്രീകാന്തിന്റെ തുടര്‍ച്ചയായ എട്ടാം വിജയമാണ്. ആദ്യ ഗെയിമില്‍ ശ്രീകാന്തിനു സായിയ്ക്കും ഗെയിം പോയിന്റുകള്‍ മാറി മാറി ലഭിച്ചപ്പോള്‍ അന്തിമ വിജയം ശ്രീകാന്ത് കൊയ്യുകയായിരുന്നു.

മറ്റൊരു മത്സരത്തില്‍ ഇന്ത്യയുടെ പിവി സിന്ധു ക്വാര്‍ട്ടറില്‍ പുറത്തായി. ലോക ഒന്നാം നമ്പര്‍ താരം തായ്വാന്റെ ടായി സു-യിംഗിനോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് സിന്ധു പരാജയപ്പെട്ടത്. ആദ്യ ഗെയിം അനായാസം വിജയിച്ച സിന്ധു രണ്ടാം ഗെയിമില്‍ മാച്ച് പോയിന്റ് ലഭിച്ചുവെങ്കിലും അവസരം നഷ്ടപ്പെടുത്തുകയായിരുന്നു. സ്കോര്‍ 21-10, 20-22, 16-21

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement