സയ്യദ് മോഡി ടൂര്‍ണ്ണമെന്റിലെ വെള്ളി മെഡല്‍, സൗരഭ് വര്‍മ്മയ്ക്ക് റാങ്കിംഗില്‍ നേട്ടം

കഴിഞ്ഞാഴ്ച നടന്ന സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ കീഴടങ്ങിയെങ്കിലും വെള്ളി മെഡല്‍ നേട്ടത്തിലൂടെ റാങ്കിംഗില്‍ വലിയ നേട്ടമാണ് ഇന്ത്യന്‍ പുരുഷ താരം സൗരഭ് വര്‍മ്മ സ്വന്തമാക്കിയത്.

ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കായ 29ലേക്ക് താരം എത്തുകയായിരുന്നു. ഫൈനലില്‍ തായ്‍വാന്റെ സു വെയ് വാംഗിനോട് നേരിട്ടുള്ള ഗെയിമിലാണ് സൗരവ് കീഴടങ്ങിയത്. സ്കോര്‍: 15-21,17-21.