
ചൈന ഓപ്പണില്‍ നിന്ന് സൗരഭ് വര്‍മ്മ പുറത്ത്. ഫ്രാന്‍സിന്റെ ബ്രൈസ് ലെവര്ഡെസിനോടാണ് സൗരഭ് പരാജയം ഏറ്റുവാങ്ങിയത്. ആദ്യ ഗെയിം നഷ്ടമായെങ്കിലും രണ്ടാം ഗെയിം നേടി സൗരഭ് മത്സരത്തിലേക്ക് തിരികെയെത്തിയെങ്കിലും ഫ്രഞ്ച് താരത്തിനു മുന്നില്‍ മൂന്നാം ഗെയിമും മത്സരവും ഇന്ത്യന്‍ താരം അടിയറവ് പറഞ്ഞു. സ്കോര്‍: 14-21, 21-15, 11-21.
വനിത ഡബിള്‍സിലും ഇന്ത്യയ്ക്ക് പരാജമായിരുന്നു ഫലം. അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി സഖ്യം നേരിട്ടുള്ള ഗെയിമുകളില്‍ 14-21, 15-21 എന്ന സ്കോറിനു പരാജയപ്പെട്ട് ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial