ലിന്‍ ഡാനിനോട് പൊരുതി തോറ്റ് സൗരഭ് വര്‍മ്മ

- Advertisement -

ഇന്ത്യയുടെ സൗരഭ് വര്‍മ്മയ്ക്ക് ജപ്പാന്‍ ഓപ്പണില്‍ തോല്‍വി. ആദ്യ ഗെയിം നേടിയ ശേഷമാണ് ഇന്ത്യന്‍ താരം ബാഡ്മിന്റണ്‍ ഇതിഹാസം ലിന്‍ ഡാനിനോട് പരാജയപ്പെട്ടത്. ആദ്യ ഗെയിം 11-21 നു കൈവിട്ട ശേഷമാണ് ഡാന്‍ മത്സരത്തിലേക്ക് തിരികെ വരുന്നത്. നിര്‍ണ്ണായകമായ രണ്ടും മൂന്നും ഗെയിമുകള്‍ 21-15, 21-13നു സ്വന്തമാക്കി ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ അടുത്ത റൗമ്ടിലേക്ക് കടന്നു.

ഇന്ത്യയുടെ സൈന നെഹ്‍വാല്‍ ഇന്ന് തന്റെ ആദ്യ റൗണ്ട മത്സരത്തിനായി ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12നോട് അടുത്ത കളത്തിലിറങ്ങുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement