ഒളിമ്പിക് സ്വർണ മെഡൽ ജേതാവിനെ തോൽപിച്ച് സിന്ധുവിന് കിരീടം

കരോലിന മരിനെ തോൽപ്പിച്ചു പി വി സിന്ധുവിന് കന്നി ഇന്ത്യ ഓപ്പൺ കിരീടം.  നേരിട്ടുള്ള സെറ്റുകൾക്കാണ് ലോക ചാമ്പ്യനും ഒളിമ്പിക് മെഡൽ ജേതാവുമായ കരോലിന മരിനെ സിന്ധു പരാജയപ്പെടുത്തിയത്. സ്കോർ 21 -19, 21-16.  വെറും 47 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടു നിന്നത്. സിന്ധുവിന് ഇത് 2016 ഒളിമ്പിക്സ്  ഫൈനലിൽ ഏറ്റ പരാജയത്തിന് മധുര പ്രതികാരം കൂടിയായി. സിന്ധുവിന്റെ രണ്ടാമത്തെ  സൂപ്പർ സീരീസ് കിരീടം കൂടിയാണിത്. 2016 ഡിസംബറിൽ ദുബായ് വേൾഡ് സൂപ്പർ സീരീസ് ഫൈനലിലും സിന്ധു കരോലിനയെ തോൽപ്പിച്ചിരുന്നു.

2017ൽ ഇത് സിന്ധുവിന്റെ രണ്ടാമത്തെ കിരീടമാണ്. ലോക അഞ്ചാം നമ്പർ താരമായ സിന്ധു ഇതിനു മുൻപ് ലക്നൗവിൽ നടന്ന സയ്ദ് മോഡി ഇന്റർനാഷണൽ ഗ്രാൻഡ് പ്രിക്സിലും വിജയായിയായിരുന്നു. സിന്ധുവിന് മുൻപ് സൈന നെഹ്‌വാളും കിഡംബി ശ്രീകാന്തും മാത്രമാണ് ഇന്ത്യ ഓപ്പൺ കിരീടം നേടിയ ഇന്ത്യക്കാർ.

Previous articleലെവൻടോസ്‌കിക്ക് ഹാട്രിക്ക്, ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം
Next articleലെപ്‌സിഗിനും ഹാംബർഗർ എഫ് സിക്കും വിജയം, ഫ്രയ്ബെർഗിനെ തകർത്ത് വെർഡർ ബ്രെമൻ