കൈവിട്ട മത്സരം തിരിച്ചുപിടിച്ച് പിവി സിന്ധു

- Advertisement -

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ 2018ലെ രണ്ടാം റൗണ്ട് മത്സരത്തില്‍ ഇന്ത്യയുടെ പിവി സിന്ധുവിന്റെ മികച്ച തിരിച്ചുവരവ്. മൂന്നാം ഗെയിമില്‍ 12-16നു പിന്നിട്ട നിന്ന ശേഷമാണ് ജയം നേടാന്‍ സിന്ധുവിനു സാധിച്ചത്. മൂന്ന് ഗെയിം നീണ്ട ത്രില്ലറില്‍ തായ്‍ലാന്‍ഡിന്റെ നിചോണ്‍ ജിന്‍ഡാപോളിനെ പിവി സിന്ധു പരാജയപ്പെടുത്തിയത്. സ്കോര്‍: 21-13, 13-21, 21-18.

ആദ്യ ഗെയിം അനായാസം നേടിയ സിന്ധുവിനു രണ്ടാം ഗെയിമില്‍ പക്ഷേ മികവ് പുലര്‍ത്താനായില്ല. നിര്‍ണ്ണായകമായ മൂന്നാം ഗെയിമില്‍ തുടക്കത്തില്‍ സിന്ധുവിനായിരുന്നു മുന്‍തൂക്കമെങ്കിലും മികച്ച തിരിച്ചവരവ് നടത്തി തായ്‍ലാന്‍ഡ് താരം ലീഡ് കുറച്ചുകൊണ്ടുവന്നു. ഇടവേളയില്‍ 11-9നു ലീഡ് സിന്ധു നേടിയെങ്കിലും ഇടവേളയ്ക്ക് ശേഷം നിചോണ്‍ തുടരെ പോയിന്റുകള്‍ സ്വന്തമാക്കി 16-12ന്റെ ലീഡ് സ്വന്തമാക്കി. പിന്നീട് പോയിന്റുകളും ലീഡും മാറി മറിഞ്ഞ മത്സരത്തില്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ച് സിന്ധും ഗെയിമും മത്സരവും സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement