മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ സിന്ധു

ജപ്പാന്‍ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ ജപ്പാന്‍ താരം സയാക തകാഹാഷിയെ കീഴടക്കി ഇന്ത്യയുടെ പിവി സിന്ധു. വനിത വിഭാഗം സിംഗിള്‍സില്‍ സൈന നെഹ്‍വാല്‍ പിന്മാറിയ ശേഷം ഇന്ത്യയുടെ കിരീട പ്രതീക്ഷയായ സിന്ധു മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് ജയം സ്വന്തമാക്കിയത്. ആദ്യ ഗെയിം പൊരുതി നേടിയ ശേഷം സിന്ധു രണ്ടാം ഗെയിമില്‍ പിന്നോട്ട് പോകുകയായിരുന്നു. എന്നാല്‍ മൂന്നാം ഗെയിമില്‍ ശക്തമായ തിരിച്ചുവരവിലൂടെ സിന്ധു മത്സരം സ്വന്തമാക്കി.

സ്കോര്‍: 21-17, 7-21, 21-13.

Exit mobile version