ആവേശപ്പോരില്‍ അകാനെ യമാഗൂച്ചിയെ വീഴ്ത്തി സിന്ധു ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ സെമി ഫൈനലില്‍

- Advertisement -

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെമി ഫൈനലില്‍ എത്തി ഇന്ത്യയുടെ പിവി സിന്ധു. ഇന്ന് ജപ്പാന്റെ അകാനെ യമാഗൂച്ചിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ യമാഗൂച്ചിയ്ക്കായിരുന്നു വിജയം. ലോക റാങ്കിംഗില്‍ പതിനൊന്നാം നമ്പറിലുള്ള പാര്‍പാവീ ചോചുവോംഗ് ആണ് സെമിയില്‍ സിന്ധുവിന്റെ എതിരാളി.

ആദ്യ ഗെയിമില്‍ യമാഗൂച്ചി 21-16ന് മുന്നിലെത്തിയെപ്പോള്‍ അതേ സ്കോറില്‍ സിന്ധു രണ്ടാം ഗെയിം സ്വന്തമാക്കി. നിര്‍ണ്ണായകമായ മൂന്നാം ഗെയില്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം നീങ്ങിയപ്പോള്‍ സിന്ധു 21-19ന് മത്സരം സ്വന്തമാക്കി. 1 മണിക്കൂര്‍ 15 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. സ്കോര്‍: 16-21, 21-16, 21-19.

വനിത ഡബിള്‍സ് കൂട്ടുകെട്ടായ അശ്വിനി പൊന്നപ്പ – സിക്കി റെഡ്ഡി കൂട്ടുകെട്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താകുകയായിരുന്നു. 39 മിനുട്ട് നീണ്ട് നിന്ന പോരാട്ടത്തില്‍ നെതര്‍ലാണ്ട്സിന്റെ സെലീന പിയെക്ക് – ചെറില്‍ സെയിനെന്‍ കൂട്ടുകെട്ടിനോടാണ് 22-24, 12-21 എന്ന സ്കോറിന് ഇരുവരും പുറത്തായത്.

Advertisement