
കൊറിയയുടെ കിം ഹ്യോ മിനിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്ത് ഇന്ത്യയുടെ പിവി സിന്ധുവിനു ഗ്ലാസ്കോ BWF ലോക ചാമ്പ്യന്‍ഷിപ്പ്സ് 2017ല്‍ വിജയത്തുടക്കം. 21-16, 21-14 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം കൊറിയന്‍ താരത്തെ അടിയറവ് പറയിപ്പിച്ചത്. ഇന്നലെ ഇന്ത്യയുടെ ഏഴോളം താരങ്ങള്‍ തങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങളില്‍ വിജയം കൊയ്തിരുന്നു. ശ്രീകാന്ത് കിഡംബി, സായി പ്രണീത് എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും.
നാളെ ഇന്ത്യയുടെ സൈന നെഹ്വാല് തന്റെ ആദ്യ മത്സരത്തിനായി ഇറങ്ങുന്നുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial